ചിത്രാംഗനയുടെ നിറചാർത്ത്, പ്രചോദിതമാക്കി, അനന്തപുരി - അജിതാ ജയ്ഷോർ

ചിത്രാംഗനയുടെ  നിറചാർത്ത്, പ്രചോദിതമാക്കി, അനന്തപുരി - അജിതാ ജയ്ഷോർ

തിരുവനന്തപുരം:  പ്രചോദിത ട്രസ്റ്റിന്‍റെ കീഴിലുള്ള ചിത്രകാരികളുടെ കൂട്ടായ്മയായ ചിത്രാംഗനയുടെയും അവരുടെ കന്നി ചിത്ര പ്രദർശനമായ നിറച്ചാര്‍ത്തിൻ്റെയും ഉദ്ഘാടനം   കോവളം വെള്ളാർ ആർട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍  നടന്ന ചടങ്ങിൽ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. കേരളം ലക്ഷദ്വീപ് മേഖല വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിൻ്റെ റീജണൽ ഔട്ട് റീച്ച് ബ്യൂറോയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് 14 നു നിറച്ചാർത്ത് ചിത്ര പ്രദർശനം സമാപിക്കും.

റീജണൽ ഔട്ട് റീച്ച് ബ്യൂറോ ഡപ്യൂട്ടി ഡയറക്ടർ കെ.എ. ബീന മുഖ്യ പ്രഭാഷണവും ചിത്രാംഗനയുടെ ലോഗോ പ്രകാശനവും നിർവഹിച്ചു. പ്രചോദിത മാനേജിംഗ് ഡയറക്ടർ ഗീതാ ബക്ഷി ആമുഖ പ്രഭാഷണം നടത്തി. 

പെൺകുട്ടായ്മകളുടെ പ്രസക്തിയെക്കുറിച്ച് പ്രചോദിത എക്സിക്യൂട്ടീവ് ഡയറക്ടർ രേഖാ ബിറ്റ പ്രസംഗിച്ചു.

ചിത്രാംഗന എക്സിക്യൂട്ടീവ് മെംബർമാരായ ഇന്ദു ചന്ദ്രമേനോൻ സ്വാഗതവും കെ. എസ് പ്രേമലത നന്ദിയും പറഞ്ഞു.

ലോകത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 14 ചിത്രകാരികളുടെ ചിത്രങ്ങളാണ്  നിറച്ചാർത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഗ്രേസി ഫിലിപ്പ്, സുഗുണ രാജൻ, മീര, കെ.എസ് പ്രേമലത, ശാന്തി ഉണ്ണിക്കൃഷ്ണൻ, അസ്മാ ഷംസുദീൻ, വീണ നായർ, വർഷ ശ്രീരാജ്, ശ്രീദേവി മധു, ഐശ്വര്യ സത്യൻ, സെയ്ദ, അമ്പിളി വിജയൻ , സപ്ന അനു ബി ജോർജ്, ഇന്ദു ചന്ദ്രമേനോൻ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.